Publisher's Synopsis

സ്വിസ് എഴുത്തുകാരിയായ ജോഹന്ന സ്പൈറിയുടെ വിഖ്യാത നോവലാണ് ഹെയ്ദി. ആല്പ്സ് പര്വ്വത നിരകളിലെ ജീവിതമാണ് ഈ നോവലിലൂടെ ആവിഷ്കൃതമാകുന്നത്. കുട്ടികളെ ലക്ഷ്യംവച്ച് രചിക്കപ്പെട്ട ഈ കൃതി മുതിര്ന്നവര്ക്കും തുല്യ അളവില് ആസ്വദിക്കാം. നിഷ്കളങ്കതയുടെ ആവിഷ്കാരമാണ് ഈ കൃതി. കുട്ടികളുടെ സ്വാഭാവിക വികാസത്തെ പരിരക്ഷിക്കുക എന്ന ഉന്നംകൂടി ഈ കൃതിക്കുണ്ട്. ലോകത്തെ നാല്പതോളം ഭാഷകളില് ഹെയ്ദി വിവര്ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 'കുട്ടികള്ക്കും അവരെ സ്നേഹിക്കുന്നവര്ക്കും വേണ്ടി' എന്ന ഉപശീര്ഷകത്തോടെ 1880 ല് പ്രസിദ്ധീകൃതമായ ഈ നോവല് ഹെയ്ദി എന്ന അനാഥ ബാലികയുടെയും അവളുടെ കൂട്ടുകാരി ക്ലാരയുടെയും കഥ പറയുന്നു. സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും പുതിയൊരു ലോകത്തെ ആവിഷ്കരിക്കുന്ന മികച്ച കൃതി.

Book information

ISBN: 9789390301140
Publisher: Repro India Limited
Imprint: Chintha Publishers
Pub date:
Language: Malayalam
Number of pages: 162
Weight: 213g
Height: 216mm
Width: 140mm
Spine width: 9mm