Publisher's Synopsis
സിഗ്മണ്ട് ഫ്രോയിഡ് എന്ന മനഃശാസ്ത്രജ്ഞന്]റെ വ്യക്തിജീവിതം, ഈഡിപ്പസ് കോംപ്ലക്സ്, തമാശകള്] 'ചെന്നായ മനുഷ്യന്]' ഉള്]പ്പെടെയുള്ള കേസ് ഹിസ്റ്ററികള്], അവകള്]ക്കു പിറകിലെ മനഃശാസ്ത്രപരമായ ഉള്ളടക്കം എന്നിവ ഉള്]കൊള്ളുന്ന ശ്രദ്ധേയമായ രചന. ലിയാനാര്]ഡോ ഡാവിഞ്ചിയെക്കുറിച്ചുള്ള വിലയിരുത്തലും സാല്]വദോര്] ദാലിയുമായുള്ള കൂടികാഴ്ചയും ഹിറ്റ്ലര്]ക്കെതിരെ ഫ്രോയ്ഡിന്]റെ ചെറുത്തുനില്]പ്പും സമകാലികരായ യുങ്ങ്, ആള്]ഡര്] എന്നിവര്]ക്കൊപ്പമുള്ള സുഹൃദ്ബന്ധങ്ങളും നിറയുന്ന ചരിത്ര മുഹൂര്]ത്തങ്ങള്] നോവലിസ്റ്റ് തന്]റെ അനുപമമായ ശൈലിയിലൂടെ രേഖപ്പെടുത്തുന്നു. ""ലോകത്തില്] നിലവിലുള്ള ബന്ധങ്ങളില്] വെച്ച് ഏറ്റവും അതിശയകരമായ ബന്ധം ഭാര്യയും ഭര്]ത്താവും തമ്മില്] ഉള്ളതാണ്. അമ്മമാരുടെ നിര്]ലോഭ സ്നേഹം കിട്ടുന്ന കുട്ടികള്] ഒടുങ്ങാത്ത ശുഭാപ്തിവിശ്വാസമുള്ളവരായി തീരുമെന്നാണ് എന്]റെ പില്]ക്കാല നിഗമനം. ഒരു അമ്മയും മകനും തമ്മിലുള്ള സ്നേഹബന്ധത്തേക്കാള്] പൂര്]ണതയാര്]ന്ന മറ്റൊരു സ്നേഹബന്ധവും ഈ ലോകത്തിലില്ല.""