Publisher's Synopsis
നാടകത്തെ സ്നേഹിക്കുന്നവർക്കു വേണ്ടിയുള്ള ലേഖനങ്ങളാണ് ഈ ഗ്രന്ഥം കാഴ്ചവയ്ക്കുന്നത്. ഭരതനിൽ തുടങ്ങി ഭാസ കാളിദാസൻമാരിലൂടെ വളർന്ന ഭാരതീയ രംഗവേദി അമ്മക്കാവുകളിലെ മുടിയേറ്റങ്ങളുമായി കലർന്ന്, സംഗീതനാടകങ്ങളും ചുവന്ന നാടകങ്ങളും കണ്ട് സി.ജെയിലൂടെയും സി.എന്നിലൂടെയും കാവാലത്തിലും മറ്റ് അനേകം നടനാടകസംഘങ്ങളിലും എത്തിനിൽക്കുന്നതിന്റെ രൂപരേഖയാണ് ഭാവശില്പം എന്ന ഈ കൃതി.